News India

ബിഹാര്‍ പോളിങ് ബൂത്തില്‍; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Axenews | ബിഹാര്‍ പോളിങ് ബൂത്തില്‍; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

by webdesk2 on | 06-11-2025 06:50:41 Last Updated by webdesk2

Share: Share on WhatsApp Visits: 24


ബിഹാര്‍ പോളിങ് ബൂത്തില്‍; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലെ 121 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും. സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ബിജെപിയുടെ സമ്രാട്ട് ചൗധരി, തേജസ് പ്രതാപ് യാദവ്, മിതാലി താക്കൂര്‍ അടക്കമുള്ള പ്രമുഖരാണ് മത്സരരംഗത്തുള്ളത്.

ഇന്ത്യന്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുര്‍ മണ്ഡലം ഉള്‍പ്പെടെ 121 മണ്ഡലങ്ങളിലായി ആകെ 1,314 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉപമുഖ്യമന്ത്രിയായ സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുര്‍ മണ്ഡലത്തിലും ഇത്തവണ കടുത്ത മത്സരം നടക്കുന്നു. 3.75 കോടി വോട്ടര്‍മാരാണ് ഈ മണ്ഡലങ്ങളില്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടര്‍ച്ച എന്നിവയ്ക്ക് എന്‍ഡിഎ ഊന്നല്‍ നല്‍കിയപ്പോള്‍, മഹാസഖ്യം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ആശ്വാസവും പ്രധാന വിഷയമാക്കി. മായി ബഹിന്‍ മാന്‍ യോജന പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം, സ്ത്രീ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള അവസാന ദിവസത്തെ പ്രധാന പ്രചാരണ വാഗ്ദാനമായിരുന്നു.

അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍.കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.







Share:

Search

Recent News
Popular News
Top Trending


Leave a Comment