News Kerala

വര്‍ക്കലയിലെ ട്രെയിന്‍ അതിക്രമം; പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Axenews | വര്‍ക്കലയിലെ ട്രെയിന്‍ അതിക്രമം; പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

by webdesk2 on | 05-11-2025 07:45:51 Last Updated by webdesk2

Share: Share on WhatsApp Visits: 15


വര്‍ക്കലയിലെ ട്രെയിന്‍ അതിക്രമം; പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: വര്‍ക്കലയില്‍ കേരള എക്‌സ്പ്രസില്‍ നിന്ന് മദ്യപന്‍ ചവിട്ടി തള്ളിയിട്ട സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയെ ഇന്ന് രാവിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വീണ്ടും പരിശോധിക്കും.

വീഴ്ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടിയുടെ തലച്ചോറിന് ഗുരുതരമായ പരിക്കുകളും തലയില്‍ പലയിടത്തും ചതവുകളും സംഭവിച്ചിട്ടുണ്ട്. പെണ്‍കുട്ടി നിലവില്‍ അപകടനില തരണം ചെയ്തതായി പറയാനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. സര്‍ജറി, ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. ചതവുകള്‍ സുഖപ്പെടാന്‍ സമയമെടുക്കുമെന്നും ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

അതിനിടെ, ട്രെയിനില്‍ വെച്ച് പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതിയായ സുരേഷ് കുമാറിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. പുകവലിച്ചുകൊണ്ട് പെണ്‍കുട്ടികളുടെ അടുത്തേക്ക് പ്രതി എത്തുകയും, മാറിനിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടികള്‍ പറയുകയും ചെയ്തതാണ് സുരേഷ് കുമാറിനെ പ്രകോപിപ്പിച്ചത്.

റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കുവേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കേരള എക്‌സ്പ്രസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. പ്രതിയായ സുരേഷ് കുമാറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.




  


Share:

Search

Recent News
Popular News
Top Trending


Leave a Comment