News Kerala

നെഹ്‌റു കുടുംബ വാഴ്ചയ്ക്കെതിരെ വീണ്ടും ശശി തരൂരിന്റെ രൂക്ഷ വിമര്‍ശനം

Axenews | നെഹ്‌റു കുടുംബ വാഴ്ചയ്ക്കെതിരെ വീണ്ടും ശശി തരൂരിന്റെ രൂക്ഷ വിമര്‍ശനം

by webdesk3 on | 03-11-2025 11:51:19 Last Updated by webdesk3

Share: Share on WhatsApp Visits: 78


 നെഹ്‌റു കുടുംബ വാഴ്ചയ്ക്കെതിരെ വീണ്ടും ശശി തരൂരിന്റെ രൂക്ഷ വിമര്‍ശനം


തിരുവനന്തപുരം: നെഹ്‌റു-ഗാന്ധി കുടുംബത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാഹുലിനെയും പ്രിയങ്കയെയും സോണിയെയുമെല്ലാം പരോക്ഷമായി വിമര്‍ശിച്ച തരൂര്‍, കുടുംബ വാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് വ്യക്തമാക്കി. മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തരൂരിന്റെ ശക്തമായ വിമര്‍ശനം ഉയര്‍ന്നത്.

പരിചയത്തിനേക്കാള്‍ പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന രീതി ഭരണനേതൃത്വത്തിന്റെ നിലവാരം താഴ്ത്തുന്നുവെന്നാണ് തരൂരിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥികളുടെ യോഗ്യത ഇപ്പോള്‍ കുടുംബപേര് മാത്രമായി ചുരുങ്ങിയെന്നും, ഇത്തരക്കാര്‍ക്ക് ജനങ്ങളുമായി ഫലപ്രദമായി ബന്ധപ്പെടാന്‍ സാധിക്കാത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവരുടെ പ്രകടനം മോശമായാലും ജനങ്ങളോട് കണക്ക് പറയേണ്ടതില്ല. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെയും യോഗ്യതയെയും അംഗീകരിക്കേണ്ട സമയമാണിത്, എന്ന് തരൂര്‍ ലേഖനത്തില്‍ കുറിച്ചു.

പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കണമെന്നും, നേതാക്കളെ അവരുടെ കഴിവിന്റെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Share:

Search

Recent News
Popular News
Top Trending


Leave a Comment