News Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Axenews | തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

by webdesk2 on | 02-11-2025 04:24:13 Last Updated by webdesk2

Share: Share on WhatsApp Visits: 19


തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം:  തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന്‍ അടക്കം 48 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് കെ. മുരളീധരന്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

നിലവില്‍ കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിനാണ് ഇത്തവണ ശ്രമിക്കുന്നത്. 100 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ നിലവില്‍ വെറും ഒന്‍പത് അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിജെപി-സിപിഎം പോരാട്ടമായി ചുരുങ്ങിയ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. 10ല്‍ നിന്ന് 51ല്‍ എത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ കെ. മുരളീധരന്‍ പറഞ്ഞു. ഒരു ഭരണമാറ്റത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഇത്തവണത്തെ പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി നാളെ മുതല്‍ പ്രചാരണ ജാഥകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കൂടാതെ, 101 വാര്‍ഡുകളിലും രാഷ്ട്രീയ വിശകലനയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചാണ് ഇത്തവണയിറങ്ങുന്നത്. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒന്‍പത് അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപി-സിപിഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്.

Share:

Search

Recent News
Popular News
Top Trending


Leave a Comment