News Kerala

താമരശ്ശേരി രൂപതാ ബിഷപ്പിനെതിരായ ഭീഷണി; കത്തിന്റെ ഉറവിടം തേടി പൊലീസ്

Axenews | താമരശ്ശേരി രൂപതാ ബിഷപ്പിനെതിരായ ഭീഷണി; കത്തിന്റെ ഉറവിടം തേടി പൊലീസ്

by webdesk2 on | 02-11-2025 09:37:21 Last Updated by webdesk3

Share: Share on WhatsApp Visits: 20


താമരശ്ശേരി രൂപതാ ബിഷപ്പിനെതിരായ ഭീഷണി; കത്തിന്റെ ഉറവിടം തേടി പൊലീസ്

താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിനെതിരെ ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിഷപ്പ് ഹൗസ് അധികൃതരുടെ പരാതിയിലാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലാണ് കത്ത് ലഭിച്ചത്.

സംഭവം ഗൗരവത്തിലെടുത്ത പൊലീസ്, ഭീഷണിപ്പെടുത്തല്‍, കലാപഹേതുവായ അന്തരീക്ഷം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൈപ്പടയിലെഴുതിയ കത്താണ് ബിഷപ്പ് ഹൗസിന് ലഭിച്ചത്.

ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ അനാശാസ്യ കേന്ദ്രങ്ങള്‍ ആണെന്ന് കത്തില്‍ ആരോപിക്കുന്നു. ജൂതര്‍, ക്രിസ്ത്യാനികള്‍, ആര്‍.എസ്.എസുകാര്‍ എന്നിവര്‍ നശിപ്പിക്കപ്പെടേണ്ടവരാണെന്നും കത്ത് വ്യക്തമാക്കുന്നു. കേരളത്തിലെ 90% റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു.

കത്ത് ലഭിച്ചത് ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പി.ആര്‍.ഒ. അബ്ദുള്‍ റഹീദ് ഈരാറ്റുപേട്ട എന്ന വിലാസത്തിലായിരുന്നു. ലഭിച്ച ഉടന്‍ തന്നെ ബിഷപ്പ് ഹൗസ് അധികൃതര്‍ കത്ത് താമരശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

നിലവില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയല്‍. കത്ത് ലഭിച്ച സാഹചര്യത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തിന് പിന്നിലെ സംഘടനയെക്കുറിച്ചും കത്തെഴുതിയ വ്യക്തിയെക്കുറിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment