News Kerala

കൊച്ചിയിലും അമീബിക് മസ്തിഷ്‌കജ്വരം; ലക്ഷദ്വീപ് സ്വദേശിക്ക് രോഗം

Axenews | കൊച്ചിയിലും അമീബിക് മസ്തിഷ്‌കജ്വരം; ലക്ഷദ്വീപ് സ്വദേശിക്ക് രോഗം

by webdesk2 on | 02-11-2025 06:52:04 Last Updated by webdesk3

Share: Share on WhatsApp Visits: 28


കൊച്ചിയിലും അമീബിക് മസ്തിഷ്‌കജ്വരം; ലക്ഷദ്വീപ് സ്വദേശിക്ക് രോഗം

കൊച്ചി: അമീബിക് മസ്തിഷ്‌കജ്വരം കൊച്ചിയിലും സ്ഥിരീകരിച്ചു. ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് മാരകമായ രോഗം കണ്ടെത്തിയത്. നിലവില്‍ ഇദ്ദേഹം ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വിശദമായ പരിശോധനകള്‍ക്കായി രോഗിയുടെ സാമ്പിളുകള്‍ വിദഗ്ധ ലാബിലേക്ക് അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം പടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ അപൂര്‍വ രോഗം അധികൃതര്‍ക്ക് വലിയ വെല്ലുവിളിയാകുന്നു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും മരണനിരക്ക് വര്‍ധിക്കുന്നത് ജനങ്ങളില്‍ ഭീതിയുളവാക്കുന്നു.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നത് സ്ഥിതിഗതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ മാസം മാത്രം 65 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയുന്നില്ല എന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment