News India

വാല്‍പാറയിലേക്ക് നാളെ മുതല്‍ ഇ-പാസ് നിര്‍ബന്ധം

Axenews | വാല്‍പാറയിലേക്ക് നാളെ മുതല്‍ ഇ-പാസ് നിര്‍ബന്ധം

by webdesk2 on | 31-10-2025 08:57:57 Last Updated by webdesk3

Share: Share on WhatsApp Visits: 14


വാല്‍പാറയിലേക്ക് നാളെ മുതല്‍ ഇ-പാസ് നിര്‍ബന്ധം


പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രമായ വാല്‍പാറയിലേക്ക് നാളെ മുതല്‍ പ്രവേശിക്കുന്നതിന് ഇ-പാസ് നിര്‍ബന്ധമാക്കി. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നീലഗിരി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന ഇ-പാസ് നിബന്ധന വാല്‍പാറയിലേക്കും വ്യാപിപ്പിച്ചത്.

വാല്‍പാറയിലേക്ക് യാത്ര ചെയ്യുന്നവര്‍ www.tnepass.tn.gov.in/home എന്ന വെബ്സൈറ്റ് വഴി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. കേരളത്തില്‍നിന്ന് വരുന്ന വിനോദസഞ്ചാരികള്‍ക്കായി കോയമ്പത്തൂര്‍ ജില്ലാതിര്‍ത്തിയില്‍ രണ്ട് ചെക്ക്പോസ്റ്റുകളില്‍ രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷോളയാര്‍ അണക്കെട്ടിന്റെ ഇടതുകരയിലെ ചെക്ക്പോസ്റ്റ് (മഴുക്കുപ്പാറ വഴി), ആളിയാര്‍ ചെക്ക്പോസ്റ്റ്. 

ഈ ചെക്ക്പോസ്റ്റുകളില്‍ ഇ-പാസ് പരിശോധനയ്ക്കായി റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ സംയുക്തമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം വാല്‍പാറ താലൂക്കില്‍ വിലാസമുള്ള വാഹനങ്ങളെല്ലാം ഒരുതവണ മാത്രം റജിസ്റ്റര്‍ ചെയ്താല്‍ മതി. സര്‍ക്കാര്‍ ബസുകളെയും വാഹനങ്ങളെയും നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

വാല്‍പാറ മേഖലയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്നും പ്ലാസ്റ്റിക് പിടിച്ചെടുക്കുമെന്ന് കളക്ടറേറ്റില്‍നിന്നുള്ള അറിയിപ്പില്‍ വ്യക്തമാക്കുന്നു.



Share:

Search

Recent News
Popular News
Top Trending


Leave a Comment