News Kerala

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

Axenews | സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

by webdesk2 on | 31-10-2025 06:50:59 Last Updated by webdesk3

Share: Share on WhatsApp Visits: 12


സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിച്ചേക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനം നടത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആകെ 36 ചിത്രങ്ങളാണ് ഇക്കുറി അന്തിമ റൗണ്ടില്‍ ജൂറിയുടെ പരിഗണനയിലുള്ളത്. നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് നിലവില്‍ ഈ ചിത്രങ്ങള്‍ പരിശോധിച്ച് പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത്.

മികച്ച നടനായുള്ള മത്സരം ഇത്തവണ ശക്തമാണ്. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയായുള്ള മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനം പുരസ്‌കാര നേട്ടത്തിലേക്ക് എത്തുമോയെന്നാണ് സിനിമാലോകം ആകാംഷയോടെ ഉറ്റുനോക്കുന്നത്. കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായി ആസിഫ് അലി മികച്ച നടനുള്ള മത്സരത്തിനുണ്ട്. കിഷ്‌കിന്ധാകാണ്ഡത്തിലെ പ്രകടനത്തിലൂടെ വിജയരാഘവനും എആര്‍എമ്മില്‍ മൂന്ന് വേഷങ്ങള്‍ ചെയ്ത് കൈയടി നേടിയ ടൊവിനോയും ആവേശം സിനിമയിലെ വേഷത്തിന് ഫഹദ് ഫാസിലും മികച്ച നടനാവാനുള്ള ഫൈനല്‍ റൗണ്ട് മത്സരത്തിലുണ്ടെന്നാണ് വിവരങ്ങള്‍.

മികച്ച ചിത്രത്തിനായുള്ള മത്സരത്തില്‍ ശ്രദ്ധേയ ചിത്രങ്ങളായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഫെമിനിച്ചി ഫാത്തിമ എന്നിവയുമുണ്ട്. ഈ ചിത്രങ്ങളില്‍ വേഷമിട്ട കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവരും അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.

എആര്‍എം, ഗുരുവായൂര്‍ അമ്പലനടയില്‍, പ്രേമലു, വര്‍ഷങ്ങള്‍ക്കുശേഷം, സൂക്ഷ്മദര്‍ശിനി, മാര്‍ക്കോ, ഭ്രമയുഗം, ആവേശം, കിഷ്‌കിന്ധാകാണ്ഡം എന്നിവയാണ് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ അവസാന റൗണ്ടില്‍ ഉള്ളത്. നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത്. നാളത്തെ പ്രഖ്യാപനത്തിനായി  കാത്തിരിക്കുകയാണ് ചലച്ചിത്ര ലോകം. 



Share:

Search

Recent News
Popular News
Top Trending


Leave a Comment