News Kerala

കാസര്‍ഗോഡ് അനന്തപുരം ഫാക്ടറി പൊട്ടിത്തെറി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

Axenews | കാസര്‍ഗോഡ് അനന്തപുരം ഫാക്ടറി പൊട്ടിത്തെറി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

by webdesk3 on | 30-10-2025 11:46:42 Last Updated by webdesk2

Share: Share on WhatsApp Visits: 28


കാസര്‍ഗോഡ് അനന്തപുരം ഫാക്ടറി പൊട്ടിത്തെറി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്


കാസര്‍ഗോഡ് : അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ സുരക്ഷാ വീഴ്ചകളാണ് ദുരന്തത്തിന് കാരണം എന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഫാക്ടറി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോയ്‌ലര്‍ ഓപ്പറേറ്റര്‍ക്ക് ലൈസന്‍സ് ആവശ്യമാണ് എന്ന നിര്‍ദ്ദേശം പോലും അവഗണിക്കപ്പെട്ടതായി കണ്ടെത്തി.

തൊഴിലാളികള്‍ അപകടസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊട്ടിത്തെറി നടന്നതിനു പിന്നാലെ തൊഴിലാളികള്‍ ആംബുലന്‍സിനായി കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഒക്ടോബര്‍ 27-ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. അനന്തപുരം വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെക്കര്‍ പാനല്‍ ഇന്‍ഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയിലെ ബോയ്‌ലറിലാണ് സ്‌ഫോടനം ഉണ്ടായത്.

അസം സ്വദേശിയായ ഉദയ്ഗുരി ബിസ്ഖുട്ടി ചെങ്കല്‍മറെയിലെ നജീറുല്‍ അലി (20)യാണ് അപകടത്തില്‍ മരിച്ചത്. എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ഹാര്‍ സ്വദേശികളായ അബ്ദുല്‍ (22), റാസ (24), അസം സ്വദേശികളായ കരിമുല്‍ (23), അബു താഹിര്‍ (54), ഉമര്‍ ഫാറൂഖ് (22), അബ്ദുല്‍ ഹാഷിം (35), ഇന്‍സാന്‍ (22), ഹാബിജുര്‍ (19) എന്നിവരാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment