by webdesk3 on | 19-10-2025 01:03:30 Last Updated by webdesk3
ഹിജാബ് വിവാദം തുടരുന്ന കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂളില്‍ നിന്ന് രണ്ടുപേര്‍ കൂടി പഠനം നിര്‍ത്തി. സ്കൂളിലെ രണ്ടാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ് പഠനം നിര്‍ത്തി മറ്റൊരു സ്കൂളിലേക്ക് മാറുന്നത്. രക്ഷിതാവ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയതായും കുട്ടികളെ തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്കൂളില്‍ ചേര്ക്കാനാണെന്നും അറിയിച്ചിട്ടുണ്ട്.
ഹിജാബ് ധരിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിന്തുണയായി തന്നെയാണ് പഠനം നിര്‍ത്താനുള്ള ഈ തീരുമാനം. സ്കൂള്‍ മാനേജ്മെന്റും പി.ടി.എ പ്രസിഡന്റും സ്വീകരിച്ച നിലപാട് വേദനിപ്പിച്ചതായി കുട്ടികളുടെ അമ്മ ജസ്ന ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഹിജാബ് ധരിച്ചെത്തുന്ന കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണ്, എന്നാണ് ജസ്നയുടെ ഫേസ്ബുക്ക് കുറിപ്പിലെ വാക്കുകള്‍.
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളില്‍ തന്നെ കുട്ടികള്‍ പഠിക്കുന്നതായും, ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്കൂള്‍ അധികൃതരുടെ സമീപനം ഭയപ്പെടുത്തുന്നതായും ജസ്ന ഫേസ്ബുക്കില്‍ കുറിച്ചു. താനൊരു ഹിജാബ് ധരിക്കുന്ന സ്ത്രീയാണെന്നും അതിനാല്‍ വിഷയത്തില്‍ തനിക്ക് വ്യക്തിപരമായ വേദനയുണ്ടെന്നും അവള് വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ കുതിപ്പ്
തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നേറ്റത്തിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഭരണത്തിനെതിരായ ജനവിധിയെന്ന് കെ.സി. വേണുഗോപാല്‍
ആര് ശ്രീലേഖയ്ക്ക് ജയം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന് പരാജയം; ബിജെപി സീറ്റ് നിലനിര്‍ത്തി
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി; ലീഡ് നില മാറിമറിയുന്നു
തദ്ദേശ ഫല പ്രഖ്യാപനം; തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി
കോഴിക്കോട് ഫ്രഷ്കട്ട് സമരം: ഒരാൾ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റിലായവരുടെ എണ്ണം 32 ആയി
ജനവിധി കാത്ത് കേരളം; നെഞ്ചിടിപ്പില്‍ മുന്നണികള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്