News Kerala

ശബരിമല സ്വര്‍ണക്കൊള്ള: സെക്രട്ടേറിയറ്റ് വളഞ്ഞ് ബിജെപിയുടെ രാപ്പകല്‍ സമരം

Axenews | ശബരിമല സ്വര്‍ണക്കൊള്ള: സെക്രട്ടേറിയറ്റ് വളഞ്ഞ് ബിജെപിയുടെ രാപ്പകല്‍ സമരം

by webdesk3 on | 19-10-2025 12:53:59 Last Updated by webdesk2

Share: Share on WhatsApp Visits: 53


ശബരിമല സ്വര്‍ണക്കൊള്ള: സെക്രട്ടേറിയറ്റ് വളഞ്ഞ് ബിജെപിയുടെ രാപ്പകല്‍ സമരം



ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക്. അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് ശനിയാഴ്ച ഉച്ചവരെ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകല്‍ സമരം നടത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സെക്രട്ടേറിയറ്റിന്റെ മൂന്നു പ്രധാന ഗേറ്റുകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ വളയുമെന്ന് നേതാക്കള്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുക്കുക.

ശബരിമല സമരം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തുവെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളിലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനംയ 

ശില്‍പശാലകളും പിരിവ് പരിപാടികളും മാത്രം കൊണ്ട് കാര്യമില്ലെന്നും സമരമാര്‍ഗം ശക്തമാക്കേണ്ട സമയമാണിതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. സമര നിലപാടില്‍ പിന്നോട്ടുപോയത് പൊതുസമൂഹത്തില്‍ ബിജെപിയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് ആദ്യം സമരം പ്രഖ്യാപിച്ചതും ബിജെപിക്ക് തിരിച്ചടിയായെന്നും വിശ്വാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ നേതൃത്വത്തെ വിമര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment