News Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: വാര്‍ഡുകള്‍ തിരിച്ച് ചുമതലകള്‍ നല്‍കി ബിജെപി

Axenews | തദ്ദേശ തെരഞ്ഞെടുപ്പ്: വാര്‍ഡുകള്‍ തിരിച്ച് ചുമതലകള്‍ നല്‍കി ബിജെപി

by webdesk3 on | 18-10-2025 01:33:22 Last Updated by webdesk2

Share: Share on WhatsApp Visits: 57


തദ്ദേശ തെരഞ്ഞെടുപ്പ്: വാര്‍ഡുകള്‍ തിരിച്ച് ചുമതലകള്‍ നല്‍കി ബിജെപി


തിരുവനന്തപുരം: അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ബിജെപി വാര്‍ഡുകളെ അഞ്ച് കാറ്റഗറികളായി തിരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം. C1 മുതല്‍ C5 വരെയാണ് തിരിച്ചിരിക്കുന്നത്. 

C1 കാറ്റഗറി: പാര്‍ട്ടിക്ക് മുമ്പ് നേടിയ പാര്‍ലമെന്റ് വാര്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട C1 വിഭാഗത്തില്‍ 5,000 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നു. ഈ വാര്‍ഡുകളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ വാര്‍ഡിനും ഒരു ലക്ഷം രൂപ വീതം അനുവദിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന് ചുമതല നല്‍കിയത്.

C2 കാറ്റഗറി: പാര്‍ട്ടിയുടെ സംഘടനാ ശക്തിയാല്‍ വിജയിക്കേണ്ട 2,000 വാര്‍ഡുകളാണ് C2-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍എസ്എസിന്റെ സഹകരണവും ഉപയോഗപ്പെടുത്തി വിജയ ലക്ഷ്യമാക്കും  ഓരോ വാര്‍ഡിനും രണ്ട് ലക്ഷം രൂപ അനുവദിക്കും. ചുമതല എസ്. സുരേഷിനാണ്.

C3 കാറ്റഗറി: കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുക്കേണ്ട 2,000 വാര്‍ഡുകള്‍ C3-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എളുപ്പത്തില്‍ ജയിക്കാവുന്ന വാര്‍ഡുകളായി BJP കണക്കാക്കുന്നു. ഓരോ വാര്‍ഡിനും മൂന്ന് ലക്ഷം രൂപ അനുവദിക്കും. ചുമതല അനൂപ് ആന്റണിക്ക്.

C4 കാറ്റഗറി: ഇടതുപക്ഷത്തില്‍ നിന്നും പിടിച്ചെടുക്കേണ്ട കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന പ്രദേശങ്ങള്‍. ഓരോ വാര്‍ഡിനും മൂന്ന് ലക്ഷം രൂപ അനുവദിക്കും. ചുമതല കെ കെ അനീഷ്‌കുമാറിന്.

C5 കാറ്റഗറി: ക്രിസ്ത്യന്‍ സ്വാധീനമുള്ള 1,000 വാര്‍ഡുകള്‍ സ്‌പെഷ്യല്‍ C5-ല്‍ ഉള്‍പ്പെടുത്തി. ഓരോ വാര്‍ഡിനും നാല് ലക്ഷം രൂപ വരെ അനുവദിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. ചുമതല ഷോണ്‍ ജോര്‍ജിനാണ്.




Share:

Search

Recent News
Popular News
Top Trending


Leave a Comment