News International

കാണ്ഡഹാറില്‍ അഫ്ഗാന്‍ - പാക് ഏറ്റുമുട്ടല്‍; അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Axenews | കാണ്ഡഹാറില്‍ അഫ്ഗാന്‍ - പാക് ഏറ്റുമുട്ടല്‍; അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

by webdesk2 on | 15-10-2025 06:48:24

Share: Share on WhatsApp Visits: 33


 കാണ്ഡഹാറില്‍ അഫ്ഗാന്‍ - പാക് ഏറ്റുമുട്ടല്‍; അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

കാണ്ഡഹാറിലെ ഷോറാബക് ജില്ലയില്‍ അഫ്ഗാന്‍ - പാക് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍. ഡസന്‍ കണക്കിന് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 

കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയില്‍ ഇന്ന് രാവിലെ പാകിസ്താന്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണങ്ങളില്‍ 12 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. ആക്രമണത്തില്‍ 100-ലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 80 ഓളം പേര്‍ സ്ത്രീകളും കുട്ടികളുമാണ്. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.



Share:

Search

Recent News
Popular News
Top Trending


Leave a Comment