by webdesk3 on | 09-10-2025 03:22:37
ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണം മുഖ്യമന്ത്രി പിണറായി വിജയന്റെ വീക്നെസ് ആണെന്നും, സ്വര്‍ണക്കടത്തുകാരില്‍ നിന്ന് തട്ടിപ്പറിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഔറംഗസേബിനേക്കാള്‍ വലിയ കൊള്ളക്കാരനാണ് പിണറായി വിജയന്‍. കായംകുളം കൊച്ചുണ്ണി നല്ല കള്ളനായിരുന്നു. ഇതെല്ലാം ശബരിമലയില്‍ ഇരുന്നു ആസൂത്രണം ചെയ്തതാണ, സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമല സുപ്രീംകോടതി വിധിക്ക് പിന്നാലെ സ്വര്‍ണം തട്ടിയെടുത്തതാണെന്നും, ആ സമയത്ത് ക്ഷേത്രത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നും ഒളിച്ചുവെക്കാനില്ലെങ്കില്‍ എന്തിന് ദേവസ്വം വിജിലന്‍സ് അന്വേഷണം? എന്നും സുരേന്ദ്രന്‍ ചോദിച്ചു.
പിണറായിയും ദേവസ്വം മന്ത്രി കടകംപള്ളിയും അറിയാതെ ഇത്തരം തട്ടിപ്പ് നടക്കില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.