News Kerala

ആലപ്പുഴയില്‍ മോഷണാരോപണത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തി

Axenews | ആലപ്പുഴയില്‍ മോഷണാരോപണത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തി

by webdesk3 on | 09-10-2025 12:32:21 Last Updated by webdesk3

Share: Share on WhatsApp Visits: 32


ആലപ്പുഴയില്‍ മോഷണാരോപണത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തി




ആലപ്പുഴ: കായംകുളത്ത് മോഷണാരോപണത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ കൂട്ടമര്‍ദനത്തില്‍ കൊലപ്പെടുത്തി.കന്യാകുമാരി സ്വദേശി ഷിബു (49)യാണ് മരിച്ചത്. രണ്ട് വയസ്സുകാരിയുടെ സ്വര്‍ണ്ണ ചെയിന്‍ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് ഷിബുവിനെ ക്രൂരമായി മര്‍ദിച്ചത്.

ഏഴ് പേരാണ് കേസില്‍ പ്രതികള്‍ രതീഷ്, ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു, കണ്ടാലറിയാത്ത ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് പ്രതികള്‍. നാലാം പ്രതിയായ വിഷ്ണുവിന്റെ മകളുടെ ചെയിന്‍ മോഷണം പോയെന്നാരോപിച്ചാണ് സംഭവം നടന്നത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കടയില്‍ പോയി തിരികെ വരുന്ന വഴിയിലായിരുന്നു ഷിബുവിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തത്. മോഷണാരോപണം ഷിബു നിഷേധിച്ചെങ്കിലും, അയല്‍വാസികള്‍ അടക്കം കൂട്ടം ചേര്‍ന്ന് ഇയാളെ മര്‍ദിച്ചു. എഫ്ഐആര്‍ പ്രകാരം നെഞ്ചിലടിച്ച്, മുഖത്തടിച്ച്, പുറത്ത് ചവിട്ടി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പിന്നീട് സമീപത്തെ കനാലിലേക്ക് ഷിബു തെറിച്ചുവീണതായും പറയുന്നു. അവിടെ നിന്നെടുത്ത് വീണ്ടും മര്‍ദനം തുടരുകയായിരുന്നു.

മര്‍ദനത്തിനിടെ ഹൃദയാഘാതം സംഭവിച്ചെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 


Share:

Search

Recent News
Popular News
Top Trending


Leave a Comment