by webdesk3 on | 09-10-2025 12:25:56 Last Updated by webdesk3
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി എഐ ദുരുപയോഗത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ കക്ഷികള്‍ എഐ ഉപയോഗിക്കുന്നതില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. എഐ അടിസ്ഥാനത്തിലുള്ള ഉള്ളടക്കങ്ങള്‍ വ്യക്തമായി AI Generated എന്ന് ലേബല്‍ ചെയ്യണമെന്നും, എതിരാളികളുടെ സ്വകാര്യ ജീവിതത്തെ ആക്രമിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും മേല്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. തെറ്റായ വിവരങ്ങളും ഡീപ്ഫേക്ക് വീഡിയോകളും വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഈ നടപടി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു മാസം മാത്രം ബാക്കി നില്‍ക്കേ ബിഹാറില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസ് 50 സീറ്റുകളിലാണ് ധാരണയിലെത്തിയിരിക്കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രണ്ട് സീറ്റുകളില്‍ മത്സരിക്കാനാണ് സാധ്യതയെന്ന സൂചനകളുമുണ്ട്.