by webdesk1 on | 23-09-2024 10:47:17 Last Updated by webdesk1
കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന് 60-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്.കിരണ്‍ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം കലൂര്‍ എ.ജെ ഹാളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം 18 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 19 ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉ്ദ്ഘാടനം ചെയ്യും.
17 ന് നിലവിലെ സംസ്ഥാന കമ്മിറ്റിയും സംയുക്തകമ്മിറ്റിയും ചേരും. ഒരു പതിറ്റാണ്ടിന് ശേഷം എറണാകുളം ആതിഥ്യമരുളുന്ന സംസ്ഥാന സമ്മേളനം പത്രപ്രവര്‍ത്തന തൊഴില്‍ മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ പ്രസക്തമാണെന്ന്്് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സെമിനാറുകള്‍, ട്രേഡ് യൂണിയന് സമ്മേളനം, വിമണ്‍ കോണ്‍ക്ലേവ്, ഫുട്ബോള്‍-ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ എന്നിവ സംഘടിപ്പിക്കും.
സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന പ്രസിഡന്റ എം.വി. വിനീത സംസ്ഥാന വൈസ് പ്രസിഡന്റ് സീമാ മോഹന്‍ലാലിന് നല്കി നിര്‍വഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, മേയര്‍ അഡ്വ.എം. അനില്‍കുമാര്‍, ഹൈബി ഈഡന് എംപി എന്നിവര്‍ മുഖ്യരക്ഷാധികാരികളും വ്യവസായമന്ത്രി പി.രാജീവ് ചെയര്‍മാനുമായി 501 അംഗ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ് സമ്മേളനപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സ്വാഗതസംഘം വര്‍ക്കിംഗ്് ചെയര്‍മാനും കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡന്റുമായ ആര്. ഗോപകുമാര്‍,ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എം.ഷജില്‍ കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കശുവണ്ടി കോര്പ്പറേഷന് അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു
കള്ളാടി മണ്ണിടിച്ചില്‍: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധയിടങ്ങളില്‍ നാശനഷ്ടം
കള്ളാടി മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
വയനാട് ഇരട്ട തുരങ്കപാത: നിർമാണം താൽക്കാലികമായി നിർത്തിവെച്ചെന്ന് മുഖ്യമന്ത്രി
കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ
മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു
കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്