News India

ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചു; 8 മരണം ,43 പേര്‍ക്ക് പരുക്കേറ്റു

Axenews | ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചു; 8 മരണം ,43 പേര്‍ക്ക് പരുക്കേറ്റു

by webdesk2 on | 25-08-2025 07:54:42

Share: Share on WhatsApp Visits: 9


ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചു;  8 മരണം ,43 പേര്‍ക്ക് പരുക്കേറ്റു

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ച് അപകടം. 8 മരണം , 43 പേര്‍ക്ക് പരുക്കേറ്റു.കസ്‌കഞ്ചില്‍ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്നു ട്രാക്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

കാസ്ഗഞ്ച് ജില്ലയില്‍ നിന്ന് രാജസ്ഥാനിലേക്ക് ഒരു ട്രാക്ടറില്‍ ഏകദേശം 60-61 പേര്‍ യാത്ര ചെയ്യുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ കണ്ടെയ്‌നര്‍ ട്രക്കിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു. ട്രക്ക് കസ്റ്റഡിയിലെടുത്തുവെന്നും ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹര്‍ എസ്എസ്പി ദിനേശ് കുമാര്‍ സിംഗ് പറഞ്ഞു.

8 പേര്‍ മരിച്ചു. 45 പേര്‍ നിലവില്‍ ചികിത്സയിലാണ്, 3 പേര്‍ ഒഴികെയുള്ളവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്... അപകടത്തിന് കാരണമായ ട്രക്ക് പൊലീസ് കസ്റ്റഡിയിലാണ്' - ബുലന്ദ്ഷഹര്‍ എസ്എസ്പി ദിനേശ് കുമാര്‍ സിങ് എഎന്‍ഐയോട് പറഞ്ഞു.




Share:

Search

Recent News
Popular News
Top Trending


Leave a Comment