by webdesk3 on | 25-08-2025 12:28:41 Last Updated by webdesk3
കോണ്‍ഗ്രസ് എംഎല്‍എ ഐ.സി. ബാലകൃഷ്ണനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റില്‍ നിന്ന് പുറത്താക്കി. തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാത്തതിനാലാണ് നടപടി. സര്‍വകലാശാല ചട്ടമനുസരിച്ച് തുടര്‍ച്ചയായി മൂന്നു യോഗങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ സെനറ്റ് അംഗത്വം നഷ്ടപ്പെടും. കഴിഞ്ഞ ഏഴ് യോഗങ്ങളിലോ ഓണ്‍ലൈന്‍ മീറ്റിംഗുകളിലോ ബാലകൃഷ്ണന്‍ പങ്കെടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും, ശനിയാഴ്ച നടന്ന യോഗത്തില്‍ അത് പരിഗണിച്ചില്ല. എന്നാല്‍ അടുത്ത സെനറ്റ് യോഗത്തില്‍ ഈ കത്ത് ചര്‍ച്ചയ്ക്ക് വരാനാണ് സാധ്യത. ഭൂരിപക്ഷം സെനറ്റ് അംഗങ്ങള്‍ അനുമതി നല്‍കിയാല്‍ ബാലകൃഷ്ണന്റെ അംഗത്വം വീണ്ടും പുനഃസ്ഥാപിക്കാനാകും.