by webdesk2 on | 25-08-2025 07:35:30 Last Updated by webdesk2
എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നതിന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ കൂടി കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി അധ്യക്ഷനുമായുള്ള ആശയവിനിമയത്തിലാണ് നേതാക്കളുടെ നിര്‍ദേശം. അവന്തികക്കുള്ള മറുപടി പോലെ മറ്റ് വിവാദങ്ങളിലും വിശദീകരണം വരേണ്ടതുണ്ടെന്ന് നേതാക്കള്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ രാഹുലിന്റെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ രാഹുലിന് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രാജി സമ്മര്‍ദത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്നോട്ട് പോവുകയാണ്.
പരാതിയോ കേസോ ഇല്ലാതെ സ്ഥാനം ഒഴിയണമെന്ന് എങ്ങനെ ആവശ്യപ്പെടുമെന്ന് കെപിസിസി നേതൃത്വം. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ നേതൃത്വത്തിന്റെ നിര്‍ണായക തീരുമാനം. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.