by webdesk3 on | 16-08-2025 01:36:02
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കനത്ത മഴയ്ക്കുള്ള സാധ്യത. ഇന്ന് എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുമ്പോള്‍, മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കേരളാ തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ട്. അതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നാളെയും മറ്റന്നാളും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുമെന്നും, ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.