by webdesk3 on | 16-08-2025 01:15:10 Last Updated by webdesk3
ബംഗളൂരു:നഗരത്‌പേട്ടയിലെ കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണം അഞ്ചായി. രാജസ്ഥാന്‍ സ്വദേശി മദന്‍കുമാര്‍, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു, കൂടാതെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന സുരേഷ് (36) എന്നിവരാണ് ജീവന്‍ നഷ്ടപ്പെട്ടത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ ഉണ്ടായ തീപിടുത്തം കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചവിട്ടി-കാര്‍പ്പറ്റ് നിര്‍മ്മാണ കടയില്‍ നിന്നാണ് ആരംഭിച്ചതെന്ന് കരുതുന്നു. മുകളിലെ നിലയില്‍ താമസിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം, ഇന്നലെ വിത്സന്‍ ഗാര്‍ഡനിലും തീപിടുത്തമുണ്ടായി. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.