by webdesk3 on | 16-08-2025 01:01:21 Last Updated by webdesk3
കൊച്ചി:അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ (AMMA) തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് നടി ഭാവന വ്യക്തമാക്കി. താന്‍ അമ്മയിലെ അംഗമല്ലെന്നും അതിനാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ലെന്നും ഭാവന പറഞ്ഞു.
ഞാന്‍ അമ്മയിലെ അംഗമല്ല. തിരഞ്ഞെടുപ്പിനെ കുറിച്ച് അറിയില്ല. അതിനെ കുറിച്ച് മറ്റൊരു സാഹചര്യത്തില്‍ പ്രതികരിക്കാം, - ഭാവന വ്യക്തമാക്കി.
അതേസമയം, സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്നും, തനിക്കെതിരായ കേസില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അമ്മയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന്‍ പറഞ്ഞു