by webdesk2 on | 16-08-2025 08:30:12 Last Updated by webdesk3
വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ പ്രളയം രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തില്‍ നിരവധി കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നു.
ദുരന്തബാധിത പ്രദേശങ്ങളില്‍ പാക് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ മോശം കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് രക്ഷാപ്രവര്‍ത്തകര്‍ മരിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് പ്രളയമുണ്ടായതെന്നാണ് വിവരം. മൂന്ന് ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ഏകദേശം രണ്ടായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.