by webdesk3 on | 15-08-2025 11:20:21 Last Updated by webdesk3
പാലക്കാട് ദേശീയപാതയില്‍ നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ആട് ത്രീ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എറണാകുളത്തേക്ക് മടങ്ങുന്നതിനിടെ, വടക്കുമുറിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറി.
അപകടത്തില്‍ ബിജുക്കുട്ടനും കാര്‍ ഡ്രൈവര്‍ക്കും കൈക്കും നെറ്റിക്കും ചെറിയ പരിക്കുകള്‍ പറ്റി. ഇരുവരും പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും ലോറിയുടെ അടിവശത്ത് കുടുങ്ങിപ്പോയെങ്കിലും, ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.