News India

വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മടങ്ങിയെത്തും

Axenews | വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മടങ്ങിയെത്തും

by webdesk2 on | 10-07-2025 09:03:48 Last Updated by webdesk3

Share: Share on WhatsApp Visits: 5


വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മടങ്ങിയെത്തും

ഡല്‍ഹി: എട്ട് ദിവസത്തെ അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനമായിരുന്നു ഇത്. ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

പ്രധാനമന്ത്രി മോദിയുടെ നമീബിയ സന്ദര്‍ശനം ചരിത്രപരമായിരുന്നു, ഇത് അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനവും മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നമീബിയ സന്ദര്‍ശിക്കുന്നത് ആദ്യമായിട്ടുമായിരുന്നു. നമീബിയന്‍ പ്രസിഡന്റ് നെതുംബോ നന്‍ഡി-ദിത്വയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ യുപിഐ ഈ വര്‍ഷം അവസാനത്തോടെ നമീബിയയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു.

ഡിജിറ്റല്‍ ടെക്‌നോളജി, പ്രതിരോധം, സുരക്ഷ, കൃഷി, ആരോഗ്യമേഖല, വിദ്യാഭ്യാസം, അപൂര്‍വ ധാതുക്കള്‍ എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനും ധാരണയായിട്ടുണ്ട്. നമീബിയയില്‍ ഓണ്‍ട്രപ്രനര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍ ആരംഭിക്കാനും ആരോഗ്യ, മരുന്ന് രംഗത്ത് സഹകരിക്കാനുമുള്ള ധാരണാപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

നമീബിയയുടെ ഏറ്റവും പരമോന്നത സിവിലിയന്‍ അംഗീകാരമായ ഓര്‍ഡര്‍ ഓഫ് ദ് മോസ്റ്റ് എന്‍ഷ്യന്റ് വെല്‍വിച്ചിയ മിറാബിലിസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഒരു വിദേശരാജ്യത്ത് നിന്ന് മോദിക്ക് ലഭിക്കുന്ന 27-ാമത്തെ അംഗീകാരമാണിത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment