News India

രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നു: പൈലറ്റ് മരിച്ചു

Axenews | രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നു: പൈലറ്റ് മരിച്ചു

by webdesk3 on | 09-07-2025 03:43:57

Share: Share on WhatsApp Visits: 48


 രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നു:  പൈലറ്റ് മരിച്ചു


ജോധ്പൂര്‍: രാജസ്ഥാനിലെ ബറ്മറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് പേര്‍ക്കും ദാരുണാന്ത്യം സംഭവിച്ചു. ഒരാള്‍ പൈലറ്റാണ്. ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു ദാരുണ സംഭവം.

സൂറത്ത്ഗഢ് വ്യോമതാവളത്തില്‍ നിന്നാണ് യുദ്ധവിമാനം പറന്നുയര്‍ന്നത്. വിമാനം തകര്‍ന്നുവീണ ഉടന്‍ വന്‍ശബ്ദം കേട്ട പ്രദേശവാസികള്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. അതേ സമയം വിമാനം തകര്ന്നതിനെ തുടര്‍ന്ന് സമീപവയലുകളില്‍ തീപടര്‍ന്നതായും, നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും വിവരങ്ങളുണ്ട്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ തിരിച്ചറിയാനുള്ള ശ്രമം തുടക്കമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വ്യോമസേന  അന്വേഷണം ആരംഭിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment