News International

ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 110 ആയി

Axenews | ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 110 ആയി

by webdesk2 on | 09-07-2025 08:28:28 Last Updated by webdesk3

Share: Share on WhatsApp Visits: 10


ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 110 ആയി

അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 110 ആയി ഉയര്‍ന്നു. നൂറുകണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച കെര്‍ കൗണ്ടിയില്‍ മാത്രം 161 പേരെയാണ് കാണാതായത്. തിരിച്ചറിയപ്പെട്ട മരിച്ചവരില്‍ 19 മുതിര്‍ന്നവരും 7 കുട്ടികളും ഉള്‍പ്പെടുന്നു.

പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാണ്. ഹെലികോപ്റ്ററുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിച്ചാണ് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നത്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ക്യാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യന്‍ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 27 പെണ്‍കുട്ടികളും ജീവനക്കാരും പ്രളയത്തില്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ക്യാമ്പര്‍മാരെയും ഒരു മുതിര്‍ന്ന വ്യക്തിയെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് അയല്‍ സംസ്ഥാനമായ ന്യൂമെക്‌സിക്കോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെ 170-ലധികം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment