by webdesk3 on | 08-07-2025 03:22:46 Last Updated by webdesk2
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) തയ്യാറാക്കിയ രണ്ട് പേജ് റിപ്പോര്‍ട്ടാണ് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്.
അതേസമയം വ്യോമയാന മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് ഗതാഗത സമിതി നാളെ യോഗം ചേരും. സഞ്ജയ് ഝാ എംപിയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക.
യോഗത്തില്‍ വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡിജി, വ്യോമസേന പ്രതിനിധികള്‍, എയര്‍ ഇന്ത്യ സിഇഒ, ബോയിംഗ് കമ്പനി പ്രതിനിധികള്‍ എന്നിവരെ സമിതി വിളിപ്പിച്ചുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം, സുരക്ഷാ വീഴ്ചകള്‍, നഷ്ടപരിഹാര നടപടികള്‍ എന്നിവയിലായിരിക്കും ചര്‍ച്ച ചെയ്യുക.
അതേസമയം, കെ സി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (PAC) യോഗത്തിലും എയര്‍ ഇന്ത്യ അപകടം സജീവ ചര്‍ച്ചയായിരുന്നു.