by webdesk2 on | 21-06-2025 08:24:03 Last Updated by webdesk3
ഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി വിമാനം ഡല്‍ഹിയിലെത്തി. 290 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഇറാനിലെ മഷ്ഹദില്‍ നിന്നുള്ള ആദ്യ വിമാനമാണ് വെള്ളിയാഴിച്ച രാത്രി പതിനൊന്നരയോടെ ഡല്‍ഹിയിലെത്തിയത്. മടങ്ങിയെത്തിയവരില്‍ കേരളത്തില്‍ നിന്നുള്ളവരില്ല. മറ്റു രണ്ട് വിമാനങ്ങള്‍ വൈകാതെ ഡല്‍ഹിയിലെത്തും.
ആയിരത്തോളം ഇന്ത്യക്കാരെ 3 പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്. തുര്‍ക്ക്മെനിസ്ഥാനിലെ അഷ്ഗബാദില്‍നിന്നുള്ള വിമാനവും ഡല്‍ഹിയിലേക്കു പുറപ്പെട്ടു. ഇറാന് സംഘര്‍ഷം കലുഷിതമാകുന്നതിനിടെ അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വേണ്ടി ഇറാന് താല്‍ക്കാലികമായി തുറന്നുകൊടുത്തതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്കുള്ള മടക്കം സാധ്യമായത്.
ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയിരുന്നു. അര്‍മീനിയ വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രാജ്യത്ത് തിരികെ എത്തിയത്. ഡല്‍ഹിയില്‍ എത്തിയവരില്‍ ഭൂരിഭാഗം പേരും ഇറാനിലെ ഉര്‍മിയ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്.
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ; എം.എം മണിയും എ.രാജയും വീണ്ടും ജനവിധി തേടും
തിരഞ്ഞെടുപ്പ് നടത്താൻ മോദിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: 2 പവന് സ്വര്‍ണം സംഭാവനയായി നല്കി; മൊഴി നല്കി മോഹന്‍ലാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്