by webdesk2 on | 28-02-2026 06:43:44 Last Updated by webdesk2
ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ പാര്‍ട്ടി സീറ്റുകളില്‍ നിലവിലെ എംഎല്‍എമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഉടുമ്പന്‍ചോലയില്‍ എം.എം മണിയും ദേവികുളത്ത് എ.രാജയും സ്ഥാനാര്‍ത്ഥികളാകും. ഇത് സംബന്ധിച്ച പ്രാഥമിക പട്ടിക ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചു.
ജില്ലയില്‍ സിപിഎം നേരിട്ട് മത്സരിക്കുന്ന രണ്ട് സീറ്റുകളിലും മാറ്റം വേണ്ടെന്നാണ് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ ധാരണ. മുതിര്‍ന്ന നേതാവ് എം.എം മണിയുടെ ജനപ്രീതി ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും അനുകൂല തരംഗമുണ്ടാക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ദേവികുളത്ത് എ.രാജയെ തന്നെ നിലനിര്‍ത്തുന്നതിലൂടെ തോട്ടം മേഖലയിലെ വോട്ടുകള്‍ ഉറപ്പിക്കാമെന്നും പാര്‍ട്ടി കരുതുന്നു.
എസ്.രാജേന്ദ്രന് ഉയര്‍ത്താന്‍ സാധ്യതയുള്ള വെല്ലുവിളികളും തോട്ടം മേഖലയിലെ വോട്ട് ഭിന്നതയും തടയാന്‍ എ.രാജയുടെ സ്ഥാനാര്‍ത്ഥിത്വം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില മേഖലകളില്‍ ഉണ്ടായ തിരിച്ചടികള്‍ പരിഹരിച്ച് ശക്തമായ തിരിച്ചുവരവ് നടത്താനാണ് ഈ തീരുമാനത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കടുത്ത ചൂട്: വൈദ്യുതി ഉപയോഗം കുത്തനെ കൂടി്; ലോഡ് ഷെഡിംഗ് ഭീഷണി
എഎപി പ്രതിസന്ധി: കൂറുമാറ്റം തടയാന്‍ കെജ്രിവാള് രംഗത്ത്
സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം
നിതിന്‍ രാജ് മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഡോ. എം.കെ. റാം
ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി
ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്
ജനവികാരം പരിഗണിക്കണം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ സതീശന് പിന്തുണയുമായി ലീഗ്
കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത
പൂരാവേശത്തില്‍ തൃശൂര്‍; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്