by webdesk3 on | 19-06-2025 03:05:46 Last Updated by webdesk2
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാംപെയ്നിന് തന്നെ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞു. ക്ഷണിക്കുന്നിടത്താണ് പോകാറ്. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് ഞാന്‍, എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ താങ്കളെ പ്രചാരണത്തിന് ക്ഷണിക്കേണ്ടതില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും തരൂര്‍ ഉത്തരം നല്കി. തിരക്കുള്ള സമയത്ത് വിളിച്ച് വരുന്നുണ്ടോ, വരുന്നില്ലേ, പരിപാടികക്ക് ഇടട്ടേ എന്നൊക്കെയാണ് സാധാരണ ചോദിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കു വേണ്ടി നേരിട്ട് ക്ഷണം ലഭിച്ചിട്ടാണ് കാംപെയ്നില്‍ പങ്കെടുക്കാന്‍ പോയത്. എപ്പോഴാണ് വരേണ്ടത് എന്ന് അങ്ങോട്ടും ചോദിച്ചിരുന്നു. അവിടെ എത്തുമ്പോള്‍ പരിപാടിയുണ്ടാകണം. എവിടെയൊക്കെ പ്രസംഗിക്കണം, സ്ഥാനാര്‍ഥിക്കൊപ്പം എവിടെയൊക്കെ പോകണം എന്നതെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്, എന്നും തരൂര്‍ പറഞ്ഞു.
ഒഴിവാക്കി എന്ന് തോന്നിയാല്‍ പിന്നെ അടിച്ചു കേറി പോകുന്നത് ശരിയായ രീതിയല്ല. അത് എന്റെ ശൈലി അല്ല, എന്നും മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്ല ജോലി ചെയ്യുന്നുണ്ടെന്നും, യുഡിഎഫ് സ്ഥാനാര്‍ഥി മികച്ചതാണെന്നും, നല്ല മാര്‍ജിനില്‍ അദ്ദേഹം വിജയിക്കുമെന്ന പ്രതീക്ഷയും തരൂര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ; എം.എം മണിയും എ.രാജയും വീണ്ടും ജനവിധി തേടും
തിരഞ്ഞെടുപ്പ് നടത്താൻ മോദിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: 2 പവന് സ്വര്‍ണം സംഭാവനയായി നല്കി; മൊഴി നല്കി മോഹന്‍ലാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്