by webdesk2 on | 19-06-2025 02:50:44 Last Updated by webdesk3
തിരുവനന്തപുരം: രാജ്ഭവനിലെ പുതിയ ഭാരതാംബ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും പരിപാടി ബഹിഷ്കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നുമുള്ള രാജ്ഭവന് വിശദീകരണത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയല്ല, അതുകൊണ്ടാണ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തിയതെന്നും രാജ്ഭവന് വിശദീകരിച്ചിരുന്നു. ഉദ്ഘാടനവും പുഷ്പാര്‍ച്ചനയും കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയതെന്നും അതിനുശേഷം പരിപാടി ബഹിഷ്കരിക്കുന്നു എന്ന് മൈക്കില്‍ പറയുകയായിരുന്നു എന്നുമാണ് രാജ്ഭവന് വിശദീകരണം നല്‍കിയത്.
അതേസമയം മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താന്‍ രാജ്ഭവനിലേക്കെത്തിയത് എന്നും അപ്പോള്‍ ഭാരതാംബയുടെ ഫോട്ടോയില്‍ പൂവിട്ട് പൂജിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു എന്നുമാണ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ മന്ത്രി അതൃപ്തി പരസ്യമാക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ; എം.എം മണിയും എ.രാജയും വീണ്ടും ജനവിധി തേടും
തിരഞ്ഞെടുപ്പ് നടത്താൻ മോദിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: 2 പവന് സ്വര്‍ണം സംഭാവനയായി നല്കി; മൊഴി നല്കി മോഹന്‍ലാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്