News Kerala

കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

Axenews | കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

by webdesk2 on | 18-06-2025 08:16:35 Last Updated by webdesk3

Share: Share on WhatsApp Visits: 19


കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. ഇന്ന് 11 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. 

ഇന്നലെയും പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 56 പേര്‍ക്ക് പരുക്കേറ്റിരുന്നു. എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയ ആളുകളെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ നേടി. എല്ലാവരുടെയും കാലിനാണ് പരിക്കേറ്റത്. അക്രമകാരിയായ തെരുവ് നായയെ താവക്കരയില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.



Share:

Search

Recent News
Popular News
Top Trending


Leave a Comment