by webdesk2 on | 17-06-2025 07:50:02 Last Updated by webdesk2
ടെഹ്റാന്: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്നതായി റിപ്പോര്‍ട്ട്. ടെഹ്റാനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ടെഹ്റാനില്‍ നിന്ന് ഉടനടി ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടെഹ്റാന് ഉടനടി ഒഴിപ്പിക്കണമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. എല്ലാവരും ഉടനടി ടെഹ്റാന് വിട്ടുപോകണമെന്നാണ് ട്രംപിന്റെ കുറിപ്പ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാന് നേരെ സൈനിക നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ ആഹ്വാനം.
ആണവക്കരാറില്‍ ഒപ്പിടാത്ത ഇറാന് മനുഷ്യജീവന് വിലകല്‍പ്പിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേല്‍- ഇറാന് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയില്‍ ട്രംപ് ഒപ്പിട്ടില്ല. അഞ്ചാം ദിവസവും പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 45 പേര് മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ മിസൈല്‍ ശേഖരത്തിന്റെ മൂന്നിലൊന്നും തകര്‍ത്തെന്ന് സൈന്യം അവകാശപ്പെടുന്നു. അതേസമയം, ഇസ്രയേലി നഗരങ്ങളിലേക്കും ഇറാന് ആക്രമണം നടത്തുകയാണ്. ഹൈഫയും ടെല്‍ അവീവും അടക്കം നഗരങ്ങളെ ഉന്നമിട്ട് ഇറാന് മിസൈല്‍ ആക്രമണം നടത്തി. ഇതുവരെ മരണം 21പേര് മരിച്ചതായും 631 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ പറയുന്നു.
അതേസമയം, യുഎസ് പൗരന്മാര് ഇസ്രയേലിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലെവല്‍ 4 മുന്നറിയിപ്പ് നിലവില്‍ വന്നു. അമേരിക്കയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈനുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. അതേസമയം, ജി7 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ അമേരിക്ക ഒപ്പ് വെക്കില്ല. എന്നാല്‍ വൈറ്റ് ഹൌസ് കാരണം വ്യക്തമാക്കിയില്ല. ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് ശ്രമിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം മാറ്റി; മോദി മാര്‍ച്ച് 11ന് കേരളത്തിലെത്തും
നഗരൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവം: രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ; എം.എം മണിയും എ.രാജയും വീണ്ടും ജനവിധി തേടും
തിരഞ്ഞെടുപ്പ് നടത്താൻ മോദിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്