by webdesk2 on | 28-02-2026 11:47:41
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശന തീയതിയില്‍ മാറ്റം. മാര്‍ച്ച് ആറിന് നിശ്ചയിച്ചിരുന്ന സന്ദര്‍ശനം മാര്‍ച്ച് 11ലേക്കാണ് മാറ്റിയത്. എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രധാനമന്ത്രി പ്രകാശനം ചെയ്യും. കൂടാതെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ധീവരസഭയുടെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. റെയില്‍വേയുടെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക പരിപാടികള്‍ കൂടി സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് സൂചന. സന്ദര്‍ശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
അതേസമയം, രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിലെത്തും. രാത്രി ഒന്‍പത് മണിയോടെ ചെന്നൈയിലെത്തുന്ന അദ്ദേഹം നാളെ രാവിലെ പുതുച്ചേരിയില്‍ 2,700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകുന്നേരം മധുരയില്‍ 4,000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും. സന്ദര്‍ശനത്തിനിടെ തിരുപ്പരങ്കുണ്ട്രം ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തും. വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചെന്നൈയിലും മധുരയിലും ഒരുക്കിയിരിക്കുന്നത്.
രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധ വാക്സിന് ഡ്രൈവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. രാജസ്ഥാനിലെ അജ്മീറില്‍ നടക്കുന്ന ചടങ്ങിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. 14 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക. ഒറ്റ ഡോസ് ഗാര്‍ഡാസില്‍ വാക്സിനാണ് വിതരണം ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം മാറ്റി; മോദി മാര്‍ച്ച് 11ന് കേരളത്തിലെത്തും
നഗരൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവം: രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ; എം.എം മണിയും എ.രാജയും വീണ്ടും ജനവിധി തേടും
തിരഞ്ഞെടുപ്പ് നടത്താൻ മോദിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്