by webdesk3 on | 14-06-2025 12:48:16 Last Updated by webdesk3
രാജ്യത്ത് കൊവിഡ് രോഗബാധ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലും പൊതുസമൂഹത്തിലും ആശങ്ക പടര്‍ന്നിരിക്കുകയാണ്. ഇതുവരെ 7,400 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം ഭേദമായത് 11,967 പേര്‍ക്കാണ്. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണം റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയില്‍ നാല് മരണങ്ങളാണ് നടന്നത്. മരിച്ചവരില്‍ 34 വയസ്സുള്ള യുവാവും ഉള്‍പ്പെടുന്നു. കേരളത്തില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് ഓരോ മരണമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇതുവരെ 2,109 കേസുകളാണ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് മാത്രം 54 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്യാണ് രണ്ടാം സ്ഥാനത്ത് 1,437 കേസുകളാണ് ഇവിടെയുള്ളത്.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നുണ്ട്. പനി, ശ്വാസ തടസം, ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ സമീപിക്കണം. പൊതു ഇടങ്ങളില്‍ കഴിയുമ്പോള്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തിപരമായ ശുചിത്വം പാലിക്കുക എന്നീ മുന്‍കരുതലുകള്‍ ആവശ്യമാണ്.