by webdesk3 on | 04-06-2025 12:43:13 Last Updated by webdesk2
സര്‍ക്കാര്‍ അവഗണനയില്‍ കാസര്‍ഗോട്ടെ എന്‍ഡോസഫാന്‍ ദുരതിബാധിതര്‍. കഴിഞ്ഞ ആറുമാസമായി ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ടില്ല. ചികിത്സാസഹായം പോലുള്ള മറ്റ് ആനുകൂല്യങ്ങളും ലഭ്യമല്ല. സര്‍ക്കാര്‍ ധനസഹായം ലഭിക്കാത്തതാണിതിന്റെ കാരണം എന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം.
കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 6,500 ലധികം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇവരില്‍ ചിലര്‍ അസുഖം മൂര്‍ച്ഛിച്ച് മരണത്തിന്റേയും ഇരയായി. പുതിയ സര്‍വ്വേ നടത്തപ്പെട്ടിട്ടില്ലാത്തതിനാല്‍ ദുരിതബാധിതരുടെ കൃത്യമായ കണക്ക് ഇപ്പോഴും സംസ്ഥാന സര്‍ക്കാരിനില്ല.
സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ 1,031 പേരെ കൂടി കാസര്‍ഗോഡ് പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദീര്‍ഘകാലമായി ദുരിതബാധിതര്‍ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് അടിസ്ഥാനമാക്കി ആ സമരം പിന്‍വലിച്ചിരുന്നുവെങ്കിലും, ഒരുവര്‍ഷം കഴിഞ്ഞിട്ടും ആ ഉറപ്പ് യാഥാര്‍ത്ഥ്യമായിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ അറിയാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാനും വേണ്ടിയാണ് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ചുമതല ലഭിച്ചത്. എന്നാല്‍, മന്ത്രിയുടെ ചുമതല്‍ ഏറ്റെടുത്ത് ഇന്നുവരെ ഒരു സെല്‍ യോഗവും വിളിക്കപ്പെട്ടിട്ടില്ലെന്ന് ആരോപണമുണ്ട്.