by webdesk3 on | 03-06-2025 12:10:17 Last Updated by webdesk2
എറണാകുളം പിറവത്ത് നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. ഓണക്കൂര്‍ സ്വദേശിയായ അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍, ഇന്നലെ രാവിലെ സ്‌കൂളിലേക്കായി വീട്ടില്‍ നിന്നിറങ്ങിയ ശേഷം ഇതുവരെ തിരിച്ചെത്തിയില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.
പിറവം പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്: 9496 976421, 9846 681309.