by webdesk3 on | 01-06-2025 12:37:47
വടകര ദേശീയ പാതയില്‍ ഓട്ടോ മറിഞ്ഞ് ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കുഞ്ഞിപ്പള്ളി സമീപത്ത് നടന്ന അപകടത്തില്‍ മാഹി ചാലക്കരയിലെ മൈദക്കമ്പനി റോഡില്‍ സികെ ഹൗസില്‍ താമസിച്ച റഫീഖാണ് (45) മരണപ്പെട്ടുത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. ദേശീയ പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറുന്നതിനിടയില്‍ കനത്ത മഴയില്‍ രൂപപ്പെട്ട റോഡിലെ കുഴിയില്‍ ഓട്ടോ പതിച്ച് മറിയുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാര്‍ ഉടന്‍ റഫീഖിനെ മാഹി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റഫീഖിന്റെ പിതാവ്: പരേതനായ അഹമ്മദ്, മാതാവ്: പാത്തുട്ടി, ഭാര്യ: സബീന. മക്കള്‍: ഷാഹിദ്, അഫ്രീദ്, നേഹ.