by webdesk3 on | 01-06-2025 12:26:15 Last Updated by webdesk2
ആലുവയില്‍ പതിനാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയെ ഏകദേശം ഒരു വര്‍ഷത്തോളം പീഡിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. പ്രതി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമ്മയും മകളും അച്ഛനില്‍ നിന്നും വേര്‍പെട്ട് താമസിക്കുകയായിരുന്നു. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് പ്രതി അവരുടെ ജീവിതത്തിലേക്ക് എത്തിയത്. കുട്ടിയുടെ മൊഴി പ്രകാരം, കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഇയാള്‍ പീഡനത്തിന് ഇരയാക്കി എന്നാണ് വ്യക്തമാക്കുന്നത്.
നേരത്തെ പതിനാലുകാരിയുടെ ചിത്രം പ്രതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്, അതിനോട് അനുബന്ധിച്ച് ദുസ്സൂചകമായ ക്യാപ്ഷനും കൊടുത്തിരുന്നു. ഈ സംഭവം പെണ്‍കുട്ടിയുടെ ഒരു സുഹൃത്തിന്റെ അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയും, പിന്നീട് അമ്മ മകളോട് കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ പീഡനവിവരം പുറത്തുവന്നതായാണ് അറിയുന്നത്.