by webdesk3 on | 01-06-2025 12:06:47 Last Updated by webdesk3
പി.വി. അന്‍വറുമായി രാഹുല്‍ മാങ്കൂട്ടത്ത് നടത്തിയ കൂടിക്കാഴ്ചയെക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അന്‍വറുമായി ചര്‍ച്ചയുടെ വാതില്‍ യുഡിഎഫ് പൂര്‍ണമായി അടച്ചിരിക്കുകയാണെന്നും രാഹുലിന്റെ സന്ദര്‍ശനം തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കൂടിക്കാഴ്ച യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ അറിവോടെയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
അന്‍വറുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ഒരു ജൂനിയര്‍ എംഎല്‍എയെ ഇങ്ങനെ ഒരു കാര്യത്തിനായി നിയോഗിക്കുമോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് രാഹുല്‍ അന്‍വറെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ എനിക്ക് അനിയനെ പോലെയാണ് അദ്ദേഹത്തെ വ്യക്തിപരമായി ശാസിക്കും. എന്നാല്‍ സംഘടനാതലത്തില്‍ വിശദീകരണം ചോദിക്കുക തന്റെ ചുമതലയല്ല, സതീശന്‍ കൂട്ടിച്ചേത്തു.
അതേസമയം, അന്‍വറുമായി കൂടിക്കാഴ്ചയെക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്ത് വിശദീകരണം നല്‍കി. പിണറായി സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ നിലപാട് മാറ്റരുതെന്ന് പറയാനാണ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.