by webdesk2 on | 01-06-2025 09:41:51 Last Updated by webdesk3
നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ് അഡ്വ. മോഹന്‍ ജോര്‍ജ്.
മാര്‍ത്തോമ്മാ സഭാ പ്രതിനിധിയും നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയുമായ മാഹന്‍ ജോര്‍ജ് നിലവില്‍ നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചുവരികയാണ്. കഴിഞ്ഞദിവസം ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മോഹന്‍ ജോര്‍ജ് പ്രതികരിച്ചു. നിലമ്പൂരില്‍ ശക്തമായ മത്സരം നടക്കുമെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു. ദിവസങ്ങള്‍ നീണ്ട കൂടിയാലോചനക്ക് ഒടുവിലാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്‍ഡിഎ തീരുമാനിച്ചത്.