by webdesk2 on | 01-06-2025 08:09:10 Last Updated by webdesk2
നിലമ്പൂര്‍ ഉപതെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിവി അന്‍വറിനെ അനുനയിപ്പിക്കാനാണ് യുഡിഎഫ് നീക്കം.രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തി. മത്സരിക്കുന്നതില്‍ പിവി അന്‍വറിന്റെ നിര്‍ണായക തീരുമാനവും ഇന്നുണ്ടായേക്കും.
യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച പി വി അന്‍വര്‍ ഒറ്റയ്ക്കു മത്സരിക്കുമോ എന്നതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഇനിയുള്ള രാഷ്ട്രീയ ആകാംക്ഷ. നേരത്തെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സര സാധ്യത തള്ളാതെ പിവി അന്‍വര്‍ പ്രതികരിച്ചിരുന്നു. മത്സരിക്കാന്‍ ആളുകള്‍ പൈസ കൊണ്ട് വരുന്നുണ്ടെന്നും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും അന്‍വര്‍ പറഞ്ഞു. രണ്ട് ദിവസം സമയം ഉണ്ടല്ലോയെന്നായിരുന്നു പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
അതേസമയം നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിലമ്പൂരിലെത്തും.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഡിഎയും. പരിഗണനയിലുള്ള മൂന്ന് പേരുടെ പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തയ്യാറാക്കി.