by webdesk2 on | 31-05-2025 07:46:07
ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.20ന് നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ആര്യാടന്‍ ഷൗക്കത്തിന്റെ പത്രിക സമ്മര്‍പ്പണം. പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളാണ് കെട്ടിയ്ക്കാനുള്ള തുക നല്‍കുന്നത്. 5000ലധികം പ്രവര്‍ത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന റാലിയും യുഡിഎഫ് ഒരുക്കിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രചരണവും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിട്ടാണ് പ്രചാരണത്തെ ഏകോപിപ്പിക്കുന്നത്. ഇന്നലെയോട് യുഡിഎഫിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. നിലമ്പൂരില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നേ ഷൗക്കത്ത് പറഞ്ഞു. തന്റെ പിതാവ് നേടിയ ഭൂരിപക്ഷം മറികടക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായ തൃശൂര്‍ പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തി കെ കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കരുണാകരന്‍ തനിക്ക് വേണ്ടി നിലമ്പൂരില്‍ വന്ന് പ്രചാരണം നടത്തുന്നത് പോലെയാണ് സന്ദര്‍ശനത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.