by webdesk3 on | 27-06-2025 07:32:11 Last Updated by webdesk3
തിരുവനന്തപുരം: നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പുതിയ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തില്‍ അദ്ദേഹം സത്യവാചകം ചൊല്ലി. നിയമസഭ സെക്രട്ടറിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തിരുവനന്തപുരം എത്തിയ ആര്യാടന്‍ ഷൗക്കത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ നേരില്‍ കണ്ടു. 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് നിലമ്പൂര്‍ മണ്ഡലത്തിലെ വിജയം ഉറപ്പിച്ചത്. 2016ന് ശേഷം ആദ്യമായാണ് യുഡിഎഫ് ഇവിടെ വിജയിക്കുന്നത്.