by webdesk3 on | 27-06-2025 11:45:56 Last Updated by webdesk3
തൃശൂര്‍ കൊടകരയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് മൂന്നു പേരുടെ ജീവനെടുത്തു. അപകടത്തില്‍ മരിച്ചവര്‍ പശ്ചിമബംഗാള്‍ സ്വദേശികളായ രാഹുല്‍, അലീം, റൂബല്‍ എന്നവരാണ്. ഇരുനില കെട്ടിടം ശക്തമായ മഴയെതുടര്‍ന്നാണ് രാവിലെ ഏകദേശം ആറുമണിയോടെയായി ഇടിഞ്ഞുവീണത്. അപകടസമയത്ത് വീടിനുള്ളില്‍ 17 പേര്‍ ഉണ്ടായിരുന്നു.
കെട്ടടത്തില്‍ ഉണ്ടായിരുന്ന 14 പേരും സമയോജിതമായി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടികളുമായി രംഗത്തെത്തി. കൊടകരയില്‍ ഉണ്ടായ കെട്ടിട അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന എല്ലാ കെട്ടിടങ്ങളിലും പരിശോധന ശക്തമാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. കെട്ടിടങ്ങളുടെ ബലം ഉള്‍പ്പെടെയുള്ള ഘടനപരിശോധനകളും നടത്താനാണ് തീരുമാനം.