by webdesk3 on | 28-06-2025 12:01:12 Last Updated by webdesk2
സൂംബ പരിശീലനം സ്‌കൂളുകളില്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ നടപ്പാക്കുന്നത് ലഘുവ്യായാമമാണെന്നും, കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ തന്നെ ഇതിനായി പങ്കെടുക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
അല്‍പവസ്ത്രം ധരിക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ തീരുമാനം പിന്‍വലിക്കേണ്ട സാഹചര്യമില്ല, മന്ത്രി വ്യക്തമാക്കി. സൂംബ പരിശീലനം നിര്‍ബന്ധമല്ലെന്നും, താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പങ്കെടുക്കേണ്ടതുള്ളൂവെന്നും, പങ്കെടുക്കാനില്ലാത്തവര്‍ സ്‌കൂളിനെ അറിയിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷം ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി.