by webdesk2 on | 28-06-2025 12:12:52 Last Updated by webdesk3
അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസിനുള്ളില്‍ പാര്‍ട്ടി നടത്തിയ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ. ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
ജൂണ്‍ 12-ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ AI171 വിമാനം ടേക്ക് ഓഫിനിടെ അഹമ്മദാബാദിന് സമീപം തകരുകയും 259 പേര് മരിക്കുകയും ചെയ്തിരുന്നു. ഈ ദാരുണമായ സംഭവത്തിന്റെ ദുഃഖാചരണം നിലനില്‍ക്കെ, ജൂണ്‍ 20-ന് ഗുരുഗ്രാമിലെ എഐസാറ്റ്സ് ഓഫീസില്‍ ജീവനക്കാര്‍ പാര്‍ട്ടി നടത്തുകയായിരുന്നു. പാര്‍ട്ടിയില്‍ ഉദ്യോഗസ്ഥര്‍ ലുങ്കി ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചു. ഇത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷവിഡിയോയെ അംഗീകരിക്കുന്നില്ലെന്നും എയര്‍ ഇന്ത്യകമ്പനി വക്താവ് വിശദമാക്കി. ജീവനക്കാരുടെ പെരുമാറ്റം കമ്പനിയുടെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് എഐ സാറ്റ്സ് വിമര്‍ശിച്ചു.
ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തിയല്ലെന്നും ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരമൊരു ആഘോഷം നടന്നതില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ എയര്‍ ഇന്ത്യ പുറത്താക്കിയത്.
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ 260 പേരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ പോലും കാണാന്‍ പറ്റാത്ത സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ തന്നെ ഉപസ്ഥാപനത്തിലെ ആഘോഷമെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.
തിരഞ്ഞെടുപ്പ് നടത്താൻ മോദിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: 2 പവന് സ്വര്‍ണം സംഭാവനയായി നല്കി; മൊഴി നല്കി മോഹന്‍ലാല്‍
ഐസിയുവില്‍ മന്ത്രിക്കൊപ്പം സെല്‍ഫി: വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത
മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്