News Kerala

മര്‍ദിച്ചെന്ന മാനേജരുടെ പരാതി; ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ കേസ്

Axenews | മര്‍ദിച്ചെന്ന മാനേജരുടെ പരാതി; ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ കേസ്

by webdesk2 on | 27-05-2025 11:01:53

Share: Share on WhatsApp Visits: 32


മര്‍ദിച്ചെന്ന മാനേജരുടെ പരാതി; ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ കേസ്

കൊച്ചി: തന്നെ മര്‍ദിച്ചെന്ന മുന്‍ മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിന്‍ കുമാറിനെ നടന്‍ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തതായും എഫ്‌ഐആറിലുണ്ട്.

കഴിഞ്ഞദിവസമാണ് വിപിന്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസിനെ സമീപിച്ചത്. മറ്റൊരു നടന്റെ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് പ്രകോപനത്തിന് കാരണമായെന്നാണ് മൊഴി. മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി വന്ന ഗെറ്റ് സെറ്റ് ബേബി വന്‍ പരാജയമായിരുന്നെന്നും അന്നുമുതല്‍ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണെന്നും വിപിന്‍ പരാതിയില്‍ പറഞ്ഞു. ആ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി ഉണ്ണി മുകുന്ദന്‍ അസ്വാരസ്യത്തിലാണ്.

ഉണ്ണി മുകുന്ദന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍നിന്ന് നിര്‍മാതാക്കളായ ശ്രീഗോകുലം മൂവീസ് പിന്മാറി. ഇത് താരത്തിന് വലിയ ഷോക്കായെന്നും പരാതിയില്‍ ആരോപിക്കുന്നു. ഉണ്ണി മുകുന്ദന് എതിരെ താരസംഘടനക്കും ഫെഫ്കക്കും പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണിമുകുന്ദനെതിരെയുള്ള മാനേജരുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം ഇന്ന് നടക്കും. മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് ഇന്നലെ കേസെടുത്തത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment